Sunday 24 April 2016

ആചാരങ്ങളും, അനുഷ്ട്ടാനങ്ങളും: My Views

പ്രിയപെട്ടവരെ,

ആചാരങ്ങളും, അനുഷ്ട്ടാനങ്ങളും കാലങ്ങളോളം എടുത്തു പ്രചാരത്തിൽ വന്നവയാണ്. വൈകിയാണെങ്കിലും ഇതിൽ വന്ന്നുചേർന്നിരിക്കുന്ന ചില മോശം പ്രവണതകളെകുറിച്ച് പറയാതിര്ക്കാൻ വയ്യ..!! എന്തിനാണ് നാം ആനകളെ ഉത്സവങ്ങൾക്ക്എഴുന്നള്ളിക്കുന്നത് ???എന്തിനാണ് നാം പടക്കം പൊട്ടിച്ചും, നദികളെ മലിനപ്പെടുത്തിയും, പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപെടുത്തിയും ഉൽസവങ്ങൾ കൊണ്ടാടുന്നത്?? ആചാരങ്ങളും ഉത്സവങ്ങളും ഇന്ന് മലയാളികള്ക്ക് മദ്യപിക്കാനും കൂത്താടാനുമുളള ഒരു അവസരം മാത്രമായി അധപദിചിച്ചിരിക്കുന്നു. കാലാവസ്താവ്യതിയാനം അതിന്റെ കൊടുമുടിയിൽ ആണ്. ലോക രാജ്യങ്ങൾ കാർബൻ ബഹിർഗമനം കുറക്കാൻ ഉള്ള പ്രതിവിധിക്കായി നെട്ടോട്ടം ഓടുമ്പോൾ, ഇവിടെ അമിട്ട് പൊട്ടിച്ചും, പ്രകൃതിയെയും അതിന്റെ അമൂല്യ വിഭവങ്ങളെയും അറിഞ്ഞോ അറിയാതെയോ വിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയുഉം പേരിൽ ക്രൂരമായി ചൂഷണം ചെയ്തു, മലിനപ്പെടുത്തി മുന്നേറുന്നു. നാം എല്ലാവരും സ്വന്തം കുട്ടികൾക്കായി സ്വത്തത്തു സ്വരുകൂട്ടാറണ്ട് അവരുടെ ഭാവിയെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെടാറുണ്ട് എന്നാൽ വരും തലമുറ ശ്വസിക്കാനും കുടിക്കാനും പോകുന്ന മലിനീകൃതമായ വായുവും വെള്ളവും, ജീവിക്കാൻ പോകുന്ന ച്ചുട്ടുപോല്ലു്ന്ന ചുറ്റുപാടുകളെ കുറിച്ച് ആലോചിചിടുണ്ടോ?? നമ്മുടെ ഭാവി തലമുറയ്ക്ക് കൈമാറാൻ പണത്തിനോടൊപ്പം, പച്ചപ്പ് നിറഞ്ഞ ചിന്ദകളും മണ്ണിനേയും പ്രകൃതിയേയും സ്നേഹിക്കാനും സംരകിഷിക്കാനും ഉള്ള ഒരു സംസ്കാരവും വളര്ത്തി എടുക്കാം. നമ്മുടെ പ്രകൃതിയെ കളങ്ഗപ്പെടുത്തുന്ന ഏത്‌ ആചാരത്തെയും അനുഷ്ടാനത്തെയും പുനർനിർവചിക്കാനും പൊളിച്ചെഴുതനുമുള്ള ധൈര്യവും ആര്ജവവും നമ്മുടെ പൊതു സമൂഹവും ഭരണകർത്താക്കളും കാണിക്കണം..!

വികാസ്~~
As the Chinese Proverb Goes: "One generation plants the trees another gets the Shade"